Description
ദാരിദ്ര്യത്തിന്റെ സഹപാഠിയാണ് ദൈവം എന്ന ഉൾക്കാഴ്ച്ചയുണ്ടായിരുന്നു രാമപുരത്ത് വാരിയർക്ക്.
***
പലസ്തീനിലെ കുട്ടികൾക്ക് ബോംബ് പൊട്ടുന്നതിന് തൊട്ടു മുൻപുള്ള സമ്മർദ്ദം അറിയാനാവുമത്രെ കമിഴ്ന്നു തുടങ്ങിയിട്ടില്ലാത്ത കൊച്ചുകുഞ്ഞുങ്ങൾ അപ്പോൾ എണിറ്റിരിക്കും. ബാക്കി ജീവിതം ധൃതിപിടിച്ച് പൂർത്തിയാക്കാനുള്ള ശ്രമത്തിനിടയിലാണ് അവർ ചിതറിത്തെറിക്കുക.
***
അസുഖം പോലെ, പിരിഞ്ഞുപോകാൻ മനസ്സു വരാത്ത ബന്ധുവില്ല. നിങ്ങളുടെ കൂട്ട് മടുത്തിട്ടല്ല. നിങ്ങൾ നൽകിയത് മറക്കാനായിട്ടല്ല അത് അതിന്റെ ഏകാന്ത വസതിയിലേക്ക്, തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോവുന്നത്.
***
രക്ഷിക്കുന്ന കൈകൾക്കുണ്ടോ കൊല്ലുന്ന കൈകളുടെ സ്വാതന്ത്യം
***
സ്ഫുലിംഗങ്ങളുടെ നൃത്തശാലയാണ് ഈ പുസ്തകം. കവിതയിലാകട്ടെ നോവലിലാവട്ടെ ഉപന്യാസത്തിലാവട്ടെ വെളിച്ചമില്ലാതെ ഒരു ചുവട് വെക്കാനാവില്ല. കൽപ്പറ്റ നാരായണന്. ഇവിടെയാകട്ടെ, വയനാട്ടിലെ മിഥുനമാസ രാത്രിയിലെപ്പോലെ ചുവട് വെക്കുന്നതതയും മിന്നൽ വെളിച്ചത്തിൽ പ്രബുദ്ധമായ ഭാവനയുടെ കണ്ണഞ്ചിക്കുന്ന ഈ മിന്നലുകളിലേക്ക് അനുവാചകരെ ക്ഷണിക്കുക യാണ് ഞങ്ങൾ.
Reviews
There are no reviews yet.