മാർക്സിസത്തിൻ്റെ സമകാലികത. സുനിൽ പി ഇളയിടം.
Original price was: ₹460.00.₹420.00Current price is: ₹420.00.
വേദികളിൽ വാക്കിൻ്റെ മഹാസൗന്ദര്യങ്ങൾ വിടർത്തി, മലയാളത്തിൻ്റെ പ്രഭാഷണ കലയുടെ ഗതകാലഗരിമ തിരിച്ചുപിടിക്കുകയാണ് സുനിൽ പി ഇളയിടം.മാർക്സിസത്തെക്കുറിച്ച്, മാർക്സിൻ്റെ ഇരുന്നൂറ് വർഷങ്ങളെക്കുറിച്ച് സുനിൽ പി ഇളയിടം നടത്തിയ ദീർഘമായ ആലോചനകൾ മുന്നോട്ടുവയ്ക്കുന്ന പ്രഭാഷണപരമ്പരയുടെ ലിഖിതരൂപമാണ് ഈ പുസ്തകം.മാർക്സിസമെന്ന ജനകീയജ്ഞാന പദ്ധതിയിലെ അതിവിശാല പ്രമേയങ്ങളെ ഹ്യദയത്തിൻ്റെ ഭാഷയിലേക്ക്, മനുഷ്യരുടെ ജീവിത ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയാണ് സുനിൽ പി ഇളയിടം. മാർക്സിസത്തെ മനുഷ്യ സ്നേഹത്തിൻ്റെ മഹാഗാ ഥയായി വിളംബരം ചെയ്യുന്ന പുസ്തകം.ജ്ഞാനത്തെ സുനിൽ പി ഇളയിടം ജനങ്ങളിലേക്ക് പടർത്തി. ജ്ഞാനാധികാരമെന്ന ഫാസിസത്തോളം ഭയാനകമായ ഒന്നിനെ റദ്ദാക്കാനുള്ള വിപ്ലവമാണ് ഈ പ്രഭാഷണങ്ങൾ. വേരുള്ള വാക്കുകളാൽ അദ്ദേഹം മനുഷ്യരെ ചേർത്തുപിടിക്കുന്നു.
സുനിൽ മാഷ് മാർക്സിസത്തെക്കുറിച്ച് പറയുമ്പോൾ ഇഷ്ടരാഗം പാടുന്ന ഒരു മഹാഗായകനെ അനുസ്മരിപ്പിക്കും.
മാർക്സിസത്തിൻ്റെ ആലോചനകൾക്ക് പുറത്താണ് എന്ന് വിധിയെഴുതുന്ന, സമകാലികമെന്ന് വിളിക്കാവുന്ന ജ്ഞാനമണ്ഡലങ്ങളെ മാർക്സിസത്തിൻ്റെ അതിവിശാലമായ ലോകത്തോട് സുനിൽ പി ഇളയിടം ഈ പ്രഭാഷണങ്ങളിൽ കണ്ണിചേർക്കുന്നു.ഏകശിലാത്മകമായ ഒരു പ്രവണതയോ പ്രസ്ഥാനമാ അല്ല ഇടതുപക്ഷമെന്നും ഉൾക്കൊള്ളലിലൂടെയും സ്വയം വിമർശനത്തിലൂടെയും മുന്നോട്ടു കുതിക്കുന്ന ഒരു വിപുലവ്യവസ്ഥയാണെന്നും ഓർമപ്പെടുത്തുന്ന പുസ്തകം.
Reviews
There are no reviews yet.