Description
നിരന്തരം പുതുക്കികൊണ്ടിരിക്കുന്ന ജീവിതബോധത്തിന്റെയും കലാബോധ്യത്തിന്റേയും ചലനാത്മകതയാണ് പുതിയ സിനിമകൾ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ മലയാളസിനിമയിലുണ്ടായ സർഗാത്മകമായ മാറ്റത്തെ ഈ പുസ്തകം പ്രതിനിധീകരിക്കുന്നു. പുതുമലയാളസിനിമയിലെ പ്രമേയം, രാഷ്ട്രീയം, പരിസ്ഥിതി, വർഗം, ലിംഗം, സംസ്കാരം തുടങ്ങിയവയൊക്കെയും വ്യത്യസ്തവീക്ഷണങ്ങളിലൂടെ ഇവിടെ വിശകലനം ചെയ്യുന്നു. ലോകസിനിമയിലേക്കും മലയാളത്തിനപ്പുറം കടന്ന് തമിഴ്‌സിനിമയിലേക്കും അന്വേഷിച്ചുചെല്ലാൻ ശ്രമിച്ചിട്ടുണ്ട്. സെൻസർവെട്ടും, മലയാളികളുടെ സിനിമയ്ക്കു പോക്കിന്റെ ചരിത്രവും സിനിമാമാധ്യമങ്ങളുടെ ഇക്കിളിയെഴുത്തും, സിനിമാട്രോളുകളുമടക്കം മലയാളസിനിമയുടെ പുതുലോകങ്ങളാണ് ഈ തിരക്കാഴ്ചയുടെ പുസ്തകം ഉള്ളടക്കം ചെയ്യുന്നത്.
Reviews
There are no reviews yet.