ആധുനികമുതലാളിത്തചൂഷണത്തിലധിഷ്ഠിതമായ നവലോകജീവിതക്രമം എത്രമാത്രം പ്രകൃതി-മനുഷ്യവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ കൊറോണക്കാലം കടന്നുപോകുന്നത്. മനുഷ്യനെ പരിഗണിക്കാതെ സര്‍വാധിപത്യത്തിന്റെ ലഹരിയില്‍ മദിച്ച അമേരിക്കയെപ്പോലുള്ള സമ്പന്നരാഷ്ട്രങ്ങള്‍ ഇന്ന് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. മൂലധനം പടുത്തുയര്‍ത്തിയ സുഖലോലുപതയുടെ സൗധങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമ്പോള്‍ ജീവിതത്തിന്റെ ജൈവപരമായ സൂക്ഷ്മതകളിലേക്ക് മനുഷ്യനിന്ന് തിരിച്ചുനടക്കുകയാണ്.…
