ആധുനികമുതലാളിത്തചൂഷണത്തിലധിഷ്ഠിതമായ നവലോകജീവിതക്രമം എത്രമാത്രം പ്രകൃതി-മനുഷ്യവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ കൊറോണക്കാലം കടന്നുപോകുന്നത്. മനുഷ്യനെ പരിഗണിക്കാതെ സര്‍വാധിപത്യത്തിന്റെ ലഹരിയില്‍ മദിച്ച അമേരിക്കയെപ്പോലുള്ള സമ്പന്നരാഷ്ട്രങ്ങള്‍ ഇന്ന് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. മൂലധനം പടുത്തുയര്‍ത്തിയ സുഖലോലുപതയുടെ സൗധങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമ്പോള്‍ ജീവിതത്തിന്റെ ജൈവപരമായ സൂക്ഷ്മതകളിലേക്ക് മനുഷ്യനിന്ന് തിരിച്ചുനടക്കുകയാണ്.…
പ്രകൃതിക്കുമേലുള്ള കേവലാധിപത്യത്തിന് മനുഷ്യനെ പ്രാപ്തനാക്കുന്ന ഒരു സ്വയംസമ്പൂര്‍ണ്ണത മനുഷ്യാവസ്ഥയില്‍ അടങ്ങിയിട്ടുണ്ട് എന്ന് മാര്‍ക്‌സിസം ഒരു ഘട്ടത്തിലും കരുതുന്നില്ല. അതുകൊണ്ട് ഉല്പാദകശക്തികളെ കേവലമായി കെട്ടഴിച്ചുവിടുന്ന ഒന്നിനെല്ല സോഷ്യലിസ്റ്റ് ഉല്പാദനക്രമം എന്ന് വിളിക്കേണ്ടത്. മറിച്ച് മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാത്ത ലോകം എന്നതുപോലെ മനുഷ്യന്‍…