Skip to content Skip to sidebar Skip to footer

Uncategorized

ആണധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ക്ക് വിള്ളലേല്‍ക്കുക തന്നെയാണ് …ദീപ പി.എം (അവലംബം : ട്രൂ കോപ്പി തിങ്ക് )

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളില്‍ 50% സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ കേരളീയ സമൂഹത്തില്‍ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?  ദീപ പി.എം: 2010 -ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ആദ്യകാലങ്ങളില്‍ അധികാരം പ്രയോഗിക്കാനുള്ള അവസരം സ്ത്രീകള്‍ക്ക് ലഭിച്ചില്ലെങ്കിലും ഭരണനിര്‍വഹണ ഇടങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം (visibility)…

Read More

ആദ്യ പകപ്പൊന്നു മാറിയപ്പോള്‍ ഞങ്ങള്‍ പുസ്തകക്കെട്ടഴിച്ചു, കോവിഡ്​ കാലമേ; നന്ദി … ദീപ പി.എം (അവലംബം : ട്രൂ കോപ്പി തിങ്ക് )

2020 മാര്‍ച്ച് രണ്ടാം വാരത്തില്‍, ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ പുസ്തകമേളക്ക് പോകാന്‍ ഒരുക്കം പൂര്‍ത്തിയായി. പത്തനംതിട്ടയിലേക്ക് അയക്കുന്നതിന് പുസ്തകങ്ങള്‍ വലിയ പെട്ടികളിലാക്കി. ട്രെയിന്‍ടിക്കറ്റ് ബുക്ക് ചെയ്തു. ഏതാണ്ട് മൂന്നുമാസം തുടര്‍ച്ചയായ പുസ്തക യാത്രയാണ്. ജൂണ്‍ പകുതിവരെ തിരക്ക് തന്നെ. ഓഫീസിലും വീട്ടിലും അത്യാവശ്യം വേണ്ടതെല്ലാം ചെയ്തുതീര്‍ത്തു. കയ്യില്‍ വലിയ പൈസ ആവശ്യമില്ല. ഇക്കൊല്ലം സര്‍ക്കാര്‍ നേരത്തേ ഗ്രാന്‍ഡ് അനുവദിച്ചതിനാല്‍, മേള തുടങ്ങിയാല്‍ കാശ് കയ്യില്‍ വരുമല്ലോ... ഇങ്ങനെയൊക്കെയുള്ള ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ് കേരളം ലോക്ക്ഡൗണിലാകുന്നത്. ആദ്യം ഈ…

Read More

അഭിമുഖം : അശോകന്‍ ചരുവില്‍/ ടി.എം. രാമചന്ദ്രന്‍

നവോത്ഥാന കേരളം ഒരു സങ്കല്പമായിരുന്നോ ? ഗാന്ധിസവും, മാക്‌സിസം - ലെനിനിസവും മറ്റ് നവീന ആശയ പദ്ധതികളും മലയാളിയെ എത്രമാത്രം നവീകരിച്ചിട്ടുണ്ട്; അല്ലെങ്കില്‍ അത് നമ്മുടെ ജീവിത പ്രത്യയശാസ്ത്രത്തില്‍ എങ്ങനെയൊക്കെ സ്വാധീനം ചെലുത്തി. പ്രാകൃതന്റെ വികാരാവേഗങ്ങളില്‍ നി്ന്ന് സംസ്‌ക്കാരത്തിന്റെ ഇടനാഴികകളിലെ പുതുമനുഷ്യന്‍ എത്രത്തേളം മാനവീകരിക്കപ്പെട്ടിട്ടുണ്ട്. സുഖഭോഗങ്ങള്‍ക്ക് പിന്നാലെ കുതിക്കുന്ന മനുഷ്യന്റെ ആന്തരീകതയെ നിര്‍ണ്ണയിക്കുന്നതില്‍ പ്രകൃതി വാസനകള്‍ക്കപ്പുറം മനുഷ്യനാല്‍ നിര്‍മ്മിതമായ ആശയസംഹിതകള്‍ക്ക് എന്ത് സ്വാധീനമാണ് ചെലുത്താന്‍ കഴിഞ്ഞത്. ഉപജീവനത്തിനായി ഹിംസ നടത്തിയ പ്രാകൃതനില്‍ നിന്ന് കൊച്ചുകൊച്ചു നേട്ടങ്ങള്‍ക്കും ആത്മസംതൃപ്തിക്കുംവേണ്ടി…

Read More

ദീപ പി എം, ട്രൂകോപ്പിക്ക് വേണ്ടി വിജി പെണ്‍കൂട്ടുമായി നടത്തിയ അഭിമുഖം

ആധുനികമുതലാളിത്തചൂഷണത്തിലധിഷ്ഠിതമായ നവലോകജീവിതക്രമം  എത്രമാത്രം പ്രകൃതി-മനുഷ്യവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ കൊറോണക്കാലം കടന്നുപോകുന്നത്. മനുഷ്യനെ പരിഗണിക്കാതെ സര്‍വാധിപത്യത്തിന്റെ ലഹരിയില്‍ മദിച്ച അമേരിക്കയെപ്പോലുള്ള സമ്പന്നരാഷ്ട്രങ്ങള്‍ ഇന്ന് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്.  മൂലധനം പടുത്തുയര്‍ത്തിയ സുഖലോലുപതയുടെ സൗധങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമ്പോള്‍ ജീവിതത്തിന്റെ ജൈവപരമായ സൂക്ഷ്മതകളിലേക്ക് മനുഷ്യനിന്ന് തിരിച്ചുനടക്കുകയാണ്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത സന്ദേഹങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. വയറിന്റെ വിശപ്പിനോടൊപ്പം സത്താപരമായ സംഘര്‍ഷങ്ങളും മനുഷ്യനെ വേട്ടയാടുന്നു. ബഹുമുഖമായ അതിജീവനത്തിന്റെ വഴികളാണ് മനുഷ്യസമൂഹം ഇന്ന് അന്വേഷിക്കുന്നത്. എവിടെയും അടയാളപ്പെടാതെ ഒരു നേരത്തെ അന്നത്തിനുവേണ്ടി വിയര്‍ക്കുന്നവര്‍ ഇന്ന് ജീവിതത്തില്‍…

Read More