പ്രകൃതിക്കുമേലുള്ള കേവലാധിപത്യത്തിന് മനുഷ്യനെ പ്രാപ്തനാക്കുന്ന ഒരു സ്വയംസമ്പൂര്‍ണ്ണത മനുഷ്യാവസ്ഥയില്‍ അടങ്ങിയിട്ടുണ്ട് എന്ന് മാര്‍ക്‌സിസം ഒരു ഘട്ടത്തിലും കരുതുന്നില്ല. അതുകൊണ്ട് ഉല്പാദകശക്തികളെ കേവലമായി കെട്ടഴിച്ചുവിടുന്ന ഒന്നിനെല്ല സോഷ്യലിസ്റ്റ് ഉല്പാദനക്രമം എന്ന് വിളിക്കേണ്ടത്. മറിച്ച് മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാത്ത ലോകം എന്നതുപോലെ മനുഷ്യന്‍ പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കാത്ത ഒരു ലോകവും കൂടിയാണ് സോഷ്യലിസ്റ്റ് ലോകം. ഇതാണ് പ്രധാനപ്പെട്ട ഒരു കാര്യം കാരണം മുതലാളിത്ത ഉല്പാദനം ഒരു ഭാഗത്ത് തൊഴിലാളിയുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നു. മറുഭാഗത്ത് പ്രകൃതിവിഭവങ്ങളെ കൊള്ളയടിച്ച് അടിതുരന്ന് ഇല്ലാതാക്കുന്നു.…
കൊറോണയുടെ ഈ വിങ്ങുന്ന അന്തരീക്ഷത്തിൽ ഇരിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് നൂറു കൊല്ലം മുമ്പുള്ള ഒരു പകർച്ചവ്യാധിയെയാണ്. സ്പാനിഷ് ഫ്ലൂ എന്നാണ് ആ പകർച്ചവ്യാധിയുടെ പേര്. ഇന്ന് ഞാൻ അത് ഓർക്കുന്നത് എന്തിനാണെന്ന് വെച്ചാൽ ഈ കോവിഡ്-19 മായി അതിന് ഒരുപാട് സാമ്യങ്ങളുണ്ട്. ഒന്നാമത്തെ സാമ്യം അതിന് മരുന്ന് ഉണ്ടായിരുന്നില്ല എന്നതാണ്. അന്ന് ഡോക്ടർമാർ ഇതിനു പ്രതിവിധിയായി വിധിച്ചത് ഇന്നു നാം കാണുന്ന ശാരീരിക അകലവും മുഖംമൂടിയും തന്നെയായിരുന്നു. അന്ന് മുഖം മൂടി അണിയാൻ വിമുഖത കാണിച്ച…