നവോത്ഥാന കേരളം ഒരു സങ്കല്പമായിരുന്നോ ? ഗാന്ധിസവും, മാക്‌സിസം - ലെനിനിസവും മറ്റ് നവീന ആശയ പദ്ധതികളും മലയാളിയെ എത്രമാത്രം നവീകരിച്ചിട്ടുണ്ട്; അല്ലെങ്കില്‍ അത് നമ്മുടെ ജീവിത പ്രത്യയശാസ്ത്രത്തില്‍ എങ്ങനെയൊക്കെ സ്വാധീനം ചെലുത്തി. പ്രാകൃതന്റെ വികാരാവേഗങ്ങളില്‍ നി്ന്ന് സംസ്‌ക്കാരത്തിന്റെ ഇടനാഴികകളിലെ പുതുമനുഷ്യന്‍ എത്രത്തേളം മാനവീകരിക്കപ്പെട്ടിട്ടുണ്ട്. സുഖഭോഗങ്ങള്‍ക്ക് പിന്നാലെ കുതിക്കുന്ന മനുഷ്യന്റെ ആന്തരീകതയെ നിര്‍ണ്ണയിക്കുന്നതില്‍ പ്രകൃതി വാസനകള്‍ക്കപ്പുറം മനുഷ്യനാല്‍ നിര്‍മ്മിതമായ ആശയസംഹിതകള്‍ക്ക് എന്ത് സ്വാധീനമാണ് ചെലുത്താന്‍ കഴിഞ്ഞത്. ഉപജീവനത്തിനായി ഹിംസ നടത്തിയ പ്രാകൃതനില്‍ നിന്ന് കൊച്ചുകൊച്ചു നേട്ടങ്ങള്‍ക്കും ആത്മസംതൃപ്തിക്കുംവേണ്ടി…
